Kerala

കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ എട്ടാം ദിവസം

Posted on

കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഭക്തിനിർഭരമായി തുടരുന്നു. ഒക്ടോബർ 18-ന് കൊടിയേറിയ തിരുനാൾ ഒക്ടോബർ 28 വരെ നീണ്ടുനിൽക്കും. തിരുനാളിന്റെ ഭാഗമായി ദിവസേന പ്രത്യേക ദിവ്യബലികളും നൊവേനകളും 1001 എണ്ണത്തിരി തെളിയിച്ചുള്ള പ്രാർത്ഥനാശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്.

കൂത്താട്ടുകുളം: പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കൂത്താട്ടുകുളം ടൗൺ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിനോടനുബന്ധിച്ച് ഇന്ന് (ഒക്ടോബർ 25, ഞായറാഴ്ച) വിവിധ തിരുക്കർമ്മങ്ങൾ നടക്കും.പുലർച്ചെ 5.30ന് റവ. ഫാ. ജോസഫ് മരോട്ടിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. രാവിലെ 7.15ന് വെരി. റവ. ഫാ. ജെയിംസ് കുടിലിൽ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും.

രാവിലെ 9.45ന് പുതുവേലി ദിവ്യകാരുണ്യ ആശ്രമത്തിലെ റവ. ഫാ. തോമസ് പൊട്ടംപറമ്പിൽ MCBS വിശുദ്ധ കുർബാന അർപ്പിക്കും.വൈകിട്ട് 5ന് പാലാ രൂപതയുടെ ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ. തോമസ് ഓലായത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് വൈകിട്ട് 6.30ന് 1001 എണ്ണത്തിരി തെളിക്കൽ ശുശ്രൂഷ നടക്കും.വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയിൽ പ്രാർത്ഥിക്കാനും തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കാനും വിശ്വാസികൾക്ക് അവസരമൊരുക്കിയിട്ടുണ്ട്.

ഫാ. ജെയിംസ് കുടിലിൽ (വികാരി)ഫാ. ജോസഫ് മരോട്ടിക്കൽ (സഹവികാരി)റ്റോമി ജോൺ കിഴക്കേകോഴിപ്ലാക്കിൽ ജോസ് വർഗ്ഗീസ് വെള്ളിരിങ്ങൽ ഷാജി തോമസ് ഇരട്ടയാനിയ്ക്കൽ സ്റ്റീഫൻ ചിറയിൽ (കൈക്കാരന്മാർ) ജോസ് ആലപ്പാടൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version