Kerala
ഭർത്താവ് വാഹനം പിന്നോട്ടെടുത്തപ്പോൾ നിയന്ത്രണം വിട്ട് ഇടിച്ച് ഭാര്യയ്ക്ക് ദാരുണ അന്ത്യം :സംഭവം കിടങ്ങൂരിൽ
കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം സ്കൂൾ റിട്ട.പ്രഥമാധ്യാപിക ആയിരുന്നു. വാഹനത്തിന് അടിയിൽ പെട്ട ശോഭനാകുമാരിയെ സമീപവാസികൾ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു ആയിരുന്നു അപകടം.
യാത്ര പോയ ശേഷം മടങ്ങിയെത്തുമ്പോൾ വീട്ടമുറ്റത്ത് വച്ചാണ് അപകടമുണ്ടായത്.
ശോഭനാകുമാരി വാഹനത്തിൽ നിന്നും ഇറങ്ങിയ ശേഷം ഭർത്താവ് മുരളീധരൻ പിള്ള വാഹനം പാർക്കു ചെയ്യുന്നതിനായി പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാർപ്പോർച്ചിന്റെ തൂണിലും വീട്ടുമുറ്റത്തു പാർക്ക് ചെയ്തിതുന്ന ജിപ്പിലും പോർച്ചിന് സമീപം നിൽക്കുകയായിരുന്ന ശോഭനകുമാരിയെയും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിനടിയിൽ പെട്ടാണ് ശോഭനാ കുമാരി മരണമടഞ്ഞത്.കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.ശോഭനാകുമാരിയുടെ മക്കൾ : ശുഭലക്ഷ്മി, സുജലക്ഷ്മി.മരുമക്കൾ: അജിത്, പ്രവീൺ.സംസ്കാരം പിന്നീട്,