Kerala

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി

Posted on

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയിൽ മാറ്റം. ഫലപ്രഖ്യാപനം മെയ് 26ന് ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മെയ് 22ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചത്. മാർക്ക് എൻട്രി ചെയ്യുന്ന സോഫ്റ്റ്‌വെയറിൻറെ കാലപഴക്കം മാർക്ക് എൻട്രി ചെയ്യാൻ കാലതാമസം ഉണ്ടാകുന്നുവെന്നും അതിനാൽ ആണ് ഫലപ്രഖ്യാപന തീയതി മാറ്റിയതെന്നും അധികൃതർ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഖ്യാപനം നടത്തുക. സിബിഎസ്‍ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version