Kerala

കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ല; പ്രവചിച്ച് മാധ്യമ പ്രവര്‍ത്തക

Posted on

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും അസമിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിജയിക്കില്ലെന്ന് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ സ്വാതി ചതുര്‍വേദി. എക്‌സിലാണ് ഇക്കാര്യം കുറിച്ചിരിക്കുന്നത്. വേണമെങ്കില്‍ ഈ ട്വീറ്റ് ചെയ്ത് വെച്ചോളൂ എന്നും അവര്‍ പറയുന്നുണ്ട്. അസമിലും കേരളത്തിലും കോണ്‍ഗ്രസ് ജയിക്കില്ല. ഈ ട്വീറ്റ് സേവ് ചെയ്യുക. ഒരു കാര്യം കൂടി ഓര്‍മിപ്പിക്കുന്നു, രാഹുല്‍ ഗാന്ധിയേയും വേണുഗോപാലിനേയും കുറ്റപ്പെടുത്താന്‍ മറക്കരുത്”, സ്വാതി ചതുര്‍വേദി കുറിച്ചു.

നിരവധി പേരാണ് സ്വാതിയുടെ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുന്നത്. എന്തുകൊണ്ട് കേരളത്തില്‍ ജയിച്ചു കൂടാഎന്നാണ് ഒരാളുടെ കമന്റ്. അസം കഠിനമാണ്. എന്നാല്‍ കേരളത്തില്‍ ഇത്തവണ 80ലധികം സീറ്റുകളോടെ കോണ്‍ഗ്രസ് ജയിക്കും. കേരളത്തില്‍ കോണ്‍ഗ്രസ് തോല്‍ക്കാന്‍ ഒരു സാധ്യതയും കാണുന്നില്ലെന്നാണ് മറ്റൊരാളുടെ കമന്റ്.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version