Kerala
കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മിതം; ആരോപണത്തില്‍ ഉറച്ച് മാത്യു കുഴല്നാടന്
കൊച്ചി: കരിമണല്‍ ലോബിക്ക് വേണ്ടിയാണ് സംസ്ഥാനത്ത് പ്രളയം ഉണ്ടാക്കിയതെന്നും കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മിതവുമാണ് എന്ന ആരോപണത്തില്‍ ഉറച്ച് മാത്യു കുഴല്നാടന് എംഎല്‍എ. ജലവിഭവ വകുപ്പിന് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും മാധ്യമങ്ങളോട് മാത്യു കുഴല്നാടന് പറഞ്ഞു. വിഷയത്തില്‍ സിപിഐഎമ്മിനെ സഹായിക്കാന്‍ ബിജെപി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
2018ലും 19ലും കരിമണലായിരുന്നു ലക്ഷ്യം. അതല്ലെങ്കില്‍ ഇറിഗേഷന്‍ വകുപ്പ് മണ്ണെടുക്കുന്ന കാര്യത്തില്‍ എന്തിന് വേവലാതിപ്പെടണമെന്ന് അദ്ദേഹം ചോദിച്ചു. ജലവിഭവവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് അവിടുന്നു മണ്ണ് ഖനനം ചെയ്തിരിക്കുന്നത്. കേരളത്തിലെ സിപിഐം ബിജെപി ഡീല്‍ ആഴത്തിലുള്ളതാണ്.
കേന്ദ്രം മഴ മുന്നറിയിപ്പ് സംബന്ധിച്ച മുന്നറിയിപ്പ് മുഖ്യമന്ത്രിയെ മെയില്‍ വഴി അറിയിച്ചിരുന്നുവെന്ന് മുമ്പ് പറഞ്ഞിരുന്ന സുരേഷ് ഗോപി ഇപ്പോള്‍ ഒരു പ്രതികരണവും നടത്താത്തത് ഡീലിന്റെ ഭാഗമാണെന്നും മാത്യു കുഴല്നാടന് ആരോപിച്ചു.