Kerala
UDF ന് തിരിച്ചടി; കേരള കോൺഗ്രസ് എം LDF ൽ തുടരുമെന്ന് നേതാക്കൾ
കോട്ടയം: കേരള കോണ്‍ഗ്രസ് എം മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിടാന്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് നേതാക്കള്‍. കോട്ടയത്ത് നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലേക്ക് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും നാല് എംഎല്‍എമാരും ഒരുമിച്ച് എത്തി. ഒരേ നിരയില്‍ ഒരുമിച്ചുള്ള നേതാക്കളുടെ വരവ് തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു.
ഒരിക്കലും തുറക്കാത്ത അധ്യായമാണ് മുന്നണി മാറ്റമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ഒരിക്കലും തുറക്കാത്ത പുസ്തകമാണതെന്നും ആരെങ്കിലും ആ പുസ്തകം തുറന്നിട്ടുണ്ടെങ്കില്‍ വായിച്ച് അടച്ചോളൂവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നിലപാട് ചെയര്‍മാന്‍ പറഞ്ഞിട്ടുണ്ടെന്നും മണിക്കൂര്‍ തോറും മാറ്റിപ്പറയുന്ന സ്വഭാവം പാര്‍ട്ടിക്കില്ലെന്നുമായിരുന്നു റോഷി അഗസ്റ്റിന്റെ പ്രതികരണം.