Kerala
കേരള മുഖ്യമന്ത്രി; തീരുമാനം മുദ്ര വെച്ച കവറിലെത്തും
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം ഇന്ന് നടക്കുന്ന കോൺഗ്രസ് പാർലമെന്ററി യോഗത്തിൽ പ്രഖ്യാപിക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തീരുമാനം എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ കൈവശം യോഗത്തിലെത്തിക്കും.
ഉച്ചയ്ക്ക് ഒരു മണിക്കാണ് തിരുവനന്തപുരത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരുക. ദീപാദാസ് മുൻഷിക്ക് പുറമെ, കേന്ദ്ര നിരീക്ഷകരും യോഗത്തിൽ പങ്കെടുത്തേക്കും.