Kerala

പത്രപ്രവർത്തകരെയും കരുതി സർക്കാർ; പെൻഷൻ തുക 1500 രൂപ വർധിപ്പിച്ചു

Posted on

സംസ്ഥാന ബജറ്റിൽ പത്രപ്രവർത്തകർക്ക് ആശ്വാസം. പത്ര പ്രവർത്തകരുടെ പെൻഷൻ 13,000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ പ്രഖ്യാപിച്ചു. പെൻഷനിൽ 1500 രൂപയുടെ വർധനവ് വരുത്തി. നിലവിൽ 11,500 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. മാധ്യമ മേഖലയിലെ തൊഴിലാളികളുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്.

ക്ഷേമപെൻഷന് 14,500 കോടി രൂപയാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും 2000 രൂപ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 54,000 കോടി രൂപ ക്ഷേമ പെന്‍ഷനായി എത്തിച്ചിരിക്കുമെന്നാണ് ധനമന്ത്രി ബജറ്റില്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version