Kerala
ബിജെപിയുടെ കേരള ആസ്ഥാനം അമിത്ഷാ ഉദ്ഘാടനം ചെയ്തു
ബിജെപിയുടെ പടുകൂറ്റൻ കേരള ആസ്ഥാനം കേന്ദ്ര ആഭ്യന്തിര മന്ത്രി അമിത്ഷാ ഉല്ഘാടനം ചെയ്തു. ഉല്ഘാടനത്തിനെത്തിയ അമിത്ഷായേ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് പരിസരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
സംസ്ഥാന ഭാരവാഹികളായി നിയമിതരായ എല്ലാവരും ഉല്ഘാടന ചടങ്ങിൽ ഉണ്ടായിരുന്നു. മുൻ പ്രസിഡന്റുമാർ, ജില്ലാതല നേതാക്കൾ എല്ലാം സന്നിഹിതരായിരുന്നു. ഓഫീസിലെത്തി പതാക ഉയര്‍ത്തുന്ന അമിത് ഷാ, ഓഫീസിന് മുന്നില്‍ വൃക്ഷത്തൈ നട്ടു. തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച് വിളക്കുകൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.
ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാച്ഛാദനം ചെയ്തു.