Kerala

കീം ഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗില്‍ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്

Posted on

തിരുവനന്തപുരം: കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ ആണ് 2026ലെ കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.

എന്‍ജിനീയറിങ് വിഭാഗത്തില്‍ 79,717 പേരാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. സിബിഎസ്ഇ മാര്‍ക്കുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് ഫലപ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ നീണ്ടുപോയതെന്ന് മന്ത്രി വ്യക്തമാക്കി.

മാത്തമാറ്റിക്‌സിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച റാങ്ക് പട്ടിക പ്രകാരം എൻജിനിയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി  റോഷന്‍ രാജവിനാണ് ഒന്നാം റാങ്ക്. കണ്ണൂര്‍ സ്വദേശിയായ ധ്യാന്‍ തേജ് മണപ്പാട്ടി രണ്ടും തൃശ്ശൂര്‍ സ്വദേശിനി വിസ്മയ കെ ആര്‍ മൂന്നും റാങ്കുകള്‍ നേടി.

പെണ്‍കുട്ടികളില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതും വിസ്മയയാണ്. എറണാകുളം ചോറ്റാനിക്കര സ്വദേശി രോഹിത് കൃഷ്ണ എച്ച് നാലാം റാങ്ക് നേടി. എസ്സി/എസ്ടി വിഭാഗം ഉള്‍പ്പെടെയുള്ള മറ്റ് വിശദമായ റാങ്ക് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version