Kerala

കേരളാ കോൺഗ്രസ് എമ്മിൽ നിന്നും 100 ഓളം പേർ കേരളാ കോൺഗ്രസിൽ ചേർന്നു

Posted on

കോട്ടയം :പാലാ: മീനച്ചിൽ പഞ്ചായത്ത് കേരളാ കോൺഗ്രസ് എമ്മിൽ നിന്നും   100 ഓളം പേർ പി ജെ ജോസഫ് നയിക്കുന്ന കേരളാ കോൺഗ്രസിൽ ചേർന്നു .കേരളാ കോൺഗ്രസ് ഭരിക്കുന്ന പൂവരണി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറും ;മുൻ മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന മോൻസ് കുമ്പളന്താനവും ;മണ്ഡലം കമ്മിറ്റി എക്സിക്യൂട്ടീവ്  അംഗം പയസ് തൈപ്പറമ്പിൽ ;തോമസ് കൊള്ളികൊളവിൽ എന്നിവരുടെ നേതൃത്വത്തിലാണ് കേരളാ കോൺഗ്രസിൽ ചേർന്നത് .

വിപുലമായ കൺവൻഷൻ ചേർന്ന് മെമ്പർഷിപ്പ് നൽകുമെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് അറിയിച്ചു .പൂവരണി സഹകരണ ബാങ്കിലെ ഭരണത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ നീറി പുകയുകയായിരുന്നു .ബാങ്കിന്റെ നയങ്ങൾക്കെതിരായ വൻ തുക ഇഷ്ടക്കാർക്കു ൽ അനുവദിക്കുന്നതിൽ മോണ്സും മറ്റൊരു സിപിഎം മെമ്പറും വിയോജന കുറിപ്പ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് അഭിപ്രായ വ്യത്യാസം ഉണ്ടായതു .തുടർന്ന് മോൻസ് കുമ്പളന്താനം ഡയറക്ടർ ബോർഡിൽ നിന്നും രാജി വയ്ക്കുകയും ചെയ്തു .

എന്നാൽ അഴിമതിക്കാരെ സംരക്ഷിക്കുകയും ചൂണ്ടി കാണിച്ചവരെ ഒറ്റപ്പെടുത്തുകയുമാണ് പാർട്ടി നേതൃത്വം ചെയ്തതെന്നും മോൻസ് കുറ്റപ്പെടുത്തി .ചീഫ് വിപ്പ് അപു ജോൺ ജോസഫ് പാർട്ടിയിലേക്ക് കടന്നു വന്നവർക്കു മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു .അവരെ ഷാൾ അണിയിക്കുകയും ചെയ്തു .ജോർജ് പുളിങ്കാട് ;തോമസ് ഉഴുന്നാലിൽ ;ഷിബു പൂവേലി തുടങ്ങിയവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version