Kerala
മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞൊന്നും വേണ്ട; നിലപാട് കടുപ്പിക്കാൻ കെ സി പക്ഷം
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദത്തിൽ നിന്നും ഒരിഞ്ചുപോലും പിന്നോട്ടു പോകേണ്ടതില്ലെന്ന നിലപാടിൽ കെ സി വേണുഗോപാൽ.
കേരളത്തിൽ വി ഡി സതീശനായി നടക്കുന്ന പ്രകടനങ്ങളും ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കലും ഉൾപ്പെടെ തനിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്ന വിശ്വാസത്തിലാണ് കെ സി വേണുഗോപാൽ. ഇന്നലെ ഡൽഹിയിൽ കെപിസിസി പ്രസിഡന്റിനു നേരേ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയതുൾപ്പെടെ പാർട്ടിയെ തോക്കിൻമുനയിൽ നിർത്തി മുഖ്യമന്ത്രി പദവി സ്വന്തമാക്കാനുള്ള വി ഡി സതീശന്റെ തിരക്കഥയെന്ന ആരോപണം പാർട്ടിക്കുള്ളിൽ ശക്തമാകുന്നുണ്ട്.
സതീശനായി തെരുവിൽ നടക്കുന്ന പ്രകടനങ്ങളിൽ നല്ലൊരു വിഭാഗം കോൺഗ്രസ് നേതാക്കളും അസംതൃപ്തരാണ്.