Kerala
സീറ്റിന് കോഴ ആരോപണത്തില്‍ കെസി വേണുഗോപാലിനെതിരെ മുഖ്യമന്ത്രി
മലപ്പുറം: ഹരിയാനയില്‍ സീറ്റിന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഹരിയാനയില്‍ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണം അതീവ ഗൗരവകരമാണ്. മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കാന്‍ ഇടനിലക്കാരന്‍ വഴി കോടികള്‍ ആവശ്യപ്പെട്ടു എന്നാണ് ഉയര്‍ന്നു വന്നിട്ടുള്ള ആക്ഷേപം.
പരാതിക്കാരന്‍ അത് നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു.