Kerala

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പുസ്തകവുമായി കെ സി വേണുഗോപാല്‍

Posted on

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിയമസഭയിലെയും ലോക്‌സഭയിലെയും ശ്രദ്ധേയമായ പ്രസംഗങ്ങള്‍ പുസ്തകമാകുന്നു. ‘നേരിനൊപ്പം പോരാട്ടങ്ങള്‍ നിലപാടുകള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്.

വിവിധ കാലഘട്ടങ്ങളില്‍ കെ സി വേണുഗോപാല്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുകളുടെയും പോരാട്ടങ്ങളുടെയും നേര്‍ക്കാഴ്ചയാണ് ഈ സമാഹാരം. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.

ലോകപുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ വക ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒട്ടേറെ മനുഷ്യര്‍ക്ക് ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെടുത്തിയ സുനാമിയെന്ന മഹാവിപത്ത് മുതല്‍, തൊഴിലില്ലായ്മയുടെ പൊള്ളുന്ന യഥാര്‍ഥ്യങ്ങള്‍ തൊട്ട്, കര്‍ഷകരും മത്സ്യത്തൊഴിലാളികളും നഴ്‌സുമാരും വിദ്യാര്‍ത്ഥികളും തുടങ്ങി സര്‍വതല സ്പര്‍ശിയായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള, മൂന്നു ദശാബ്ദ കാലത്തു നിയമനിര്‍മ്മാണ സഭകളില്‍ താന്‍ നടത്തിയ പ്രസംഗങ്ങളാണ് പുസ്തക രൂപത്തില്‍ ഇറങ്ങുന്നതെന്നും കെ സി വിശദീകരിച്ചു. ഡിസി ബുക്‌സ് ആണ് പ്രസാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version