Kerala
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജിവെക്കണം: ചൂട്ടുകറ്റ കത്തിച്ച് ആഴി കൂട്ടി കേരള കോൺഗ്രസ് പ്രതിഷേധ ജ്വാല തീർത്തു
പാലാ :രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ഗ്യാനേഷ് കുമാറിനെതിരെയുള്ള സമരം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും ;അതിനെ ചോരയിൽ മുക്കി കൊല്ലാനുള്ള മോദിയുടെയും ,അമിത്ഷായുടെയും നടപടി ജനാധിപത്യ വിരുദ്ധമാണെന്നും കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം അഭിപ്രായപ്പെട്ടു . കോടിക്കണക്കിന് വോട്ടർമാരെ എസ്.ഐ.ആറിന്റെ പേരിൽ വെട്ടി നീക്കി ഇന്ത്യൻ ജനാധിപത്യം തകർക്കാൻ ശ്രമിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നും ഭാരതത്തിലെ ജനാധിപത്യവും മതേതരത്വവും നിലനിർത്താനായി രാജ്യത്തെ ജനങ്ങൾ ഒരുമിച്ച് പോരാടണമെന്നും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വക്കേറ്റ് ജോയി എബ്രഹാം.മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ നൈറ്റ് മാർച്ചിന് ശേഷം എല്ലാ നിയോജക മണ്ഡലങ്ങളിലും നടത്തുന്ന പ്രതിഷേധ ധർണയുടെ ഭാഗമായി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ കുരിശുപള്ളി കവലയിൽ നടന്ന പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുൻ എം പി ജോയി എബ്രഹാം .
ഇന്ത്യ മുന്നണിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചൂട്ടുകറ്റ കത്തിച്ച് ആഴി കൂട്ടിയുള്ള പ്രതിഷേധ ജ്വാല സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു പാർട്ടി കോട്ടയം ജില്ലാ പ്രസിഡണ്ട് അഡ്വ :ജയ്സൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് :ചെയർമാൻ കുര്യാക്കോസ് പടവൻ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൻ, തോമസ് ഉഴുന്നാലിൽ,
ജെയിംസ് തെക്കേൽ, പ്രൊഫസർ സി.കെ ജെയിംസ് , ജോഷി വട്ടക്കുന്നേൽ, ജോഷി കുമ്പളത്ത്, ജോസ് വടക്കേക്കര, ജിമ്മി വാഴാംമ്പലാക്കൽ, തോമസ് പാലക്കുടിയിൽ,ജോസ് ആനക്കല്ലിങ്കൽ, അഡ്വ: എബ്രഹാം തോമസ്, ബിജു വരിക്കയാനി , ഷൈലജ രവീന്ദ്രൻ, ജോസ് പ്ലാശനാൽ, ഷേയ്സ് വാഴയിൽ,ഡിജു സെബാസ്റ്റ്യൻ,എപ്പച്ചൻ ഉഴുന്നാലിൽ, ജോയ്സ് പുതിയാമഠം ,എ.എസ് സൈമൺ, സണ്ണി പാറക്കുടിയിൽ,ബോബി മൂന്നുമാക്കൽ, കുട്ടിച്ചൻ ചവരനാനിക്കൽ, ടോം കണിയാശേരി, ജസ്റ്റിൻ പാറപ്പുറത്ത്, റോയ് കല്ലാച്ചേരിയിൽ, ജോമോൻ ശാസ്താംപറമ്പിൽ, ക്രിസ്റ്റിൻ ജോൺസൺ, സുനിൽ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.