Sports
മത്സരം നടക്കാൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രതിസന്ധി ഒഴിവായി :കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം കൊച്ചിയിൽ തന്നെ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിഞ്ഞു. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ജിസിഡിഎയും (GCDA) തമ്മില്‍ ധാരണയായതോടെ മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടക്കും
ഇതോടെ ടീമിന്റെ ഹോം ഗ്രൗണ്ടായി കൊച്ചി തന്നെ തുടരുമെന്ന് ഉറപ്പായി. മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റ് വില്പന ഉടൻ ആരംഭിക്കും. കഴിഞ്ഞ വർഷത്തെ വാടകത്തുക നിലനിർത്തി. ഒരു മത്സരത്തിന് 3.5 ലക്ഷം തുടരും.
ഇളവ് അനുവദിച്ചു സർക്കാർ ഉത്തരവ് നാളെ ഇറങ്ങും. 8-9 ലക്ഷം രൂപയാണ് ജിസിഡിഎ വാടകായി ആവശ്യപ്പെട്ടിരുന്നത്. പ്രതിസന്ധി ഒഴിഞ്ഞതോടെ ടിക്കറ്റ് വില്പന ഉടൻ തുടങ്ങും. ബ്ലാസ്റ്റേഴ്സ് ഇളവ് തേടി തദ്ദേശ വകുപ്പിനെ സമീപിച്ചിരുന്നു. തുടർന്ന് തദ്ദേശ വകുപ്പ് ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടി. സർക്കാർ ഉത്തരവ് ഉണ്ടെങ്കില്‍ ഇളവ് നല്‍കാമെന്ന് ജിസിഡിഎ മറുപടി നല്കി. മത്സരം നടക്കാൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് തീരുമാനം.