Kerala
മലയാളി യുവാവ് കശ്മീർ വനമേഖലയിൽ മരിച്ചനിലയിൽ
ശ്രീനഗർ: കശ്മീർ കാണാൻ പോയ മലയാളി യുവാവ് ഗുൽമാർഗിൽ മരിച്ചനിലയിൽ. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കരുവാൻ തൊടി മുഹമ്മദ് ഷാനിബി(28)ൻ്റെ മൃതദേഹമാണ് വനമേഖലയിൽ കണ്ടെത്തിയത്.
ഇതുസംബന്ധിച്ച് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏപ്രിൽ പതിമൂന്നിനാണ് കശ്മീർ കാണാനായി ഷാനിബ് വീട്ടിൽ നിന്നും പുറപ്പെട്ടതെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയിരിക്കുന്ന വിവരം.