India
കരൂർ ദുരന്തബാധിതരുടെ കാലിൽതൊട്ട് മാപ്പ് അപേക്ഷിച്ച് വിജയ്
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ച് നടനും ടിവികെ നേതാവുമായ വിജയ്.
ഇന്നലെ മഹാബലിപുരത്തെ റിസോർട്ടിൽ വെച്ചാണ് മരിച്ചവരുടെ ബന്ധുക്കളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്.
കരൂരിലെ വീട്ടിലെത്തി കാണണമെന്നാണ് ആഗ്രഹിച്ചതെങ്കിലും സാഹചര്യം അതിനെതിരായിരുന്നുവെന്ന് വിജയ് പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി. ദുരിതബാധിതരെ ഒരിക്കലും കയ്യൊഴിയില്ല. എപ്പോഴും കൂടെയുണ്ടാകുമെന്നും വിജയ് ഉറപ്പു നൽകി.
അപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് ദുരന്തബാധിതരുടെ ബന്ധുക്കളെ വിജയ് കണ്ടത്. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കുമുള്ള സാമ്പത്തിക സഹായം നേരത്തെ തന്നെ നൽകിയിരുന്നു.
അപകടത്തിന് പിന്നാലെ ചെന്നൈയിലേക്ക് പോയ വിജയ് കരൂർ സന്ദർശിക്കാത്തതിൽ വിമർശനം ശക്തമായതിന് പിന്നാലെയാണ് ദുരന്തബാധിതരെ മഹാബലിപുരത്തെത്തിച്ചത്