India
കരൂർ ദുരന്തത്തിൽ പ്രതികരിച്ച് വിജയ്
കരൂരിലെ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന പര്യടന റാലിയിലുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി വിജയ്.
താങ്ങാനാകാത്ത ദുഃഖത്താൽ തകർന്നിരിക്കുകയാണെന്ന് വിജയ് എക്സിൽ കുറിച്ചു. പറഞ്ഞറിയിക്കാനാകാത്ത ഹൃദയവേദനയിലാണ്.
കരൂരിൽ ജീവൻ നഷ്ടപ്പെട്ട എൻ്റെ സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങളോട് ഞാൻ എൻ്റെ അഗാധമായ അനുശോചനവും അനുശോചനവും അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും വിജയ് എക്സിൽ കുറിച്ചു.
ദുരന്തത്തിന് പിന്നാലെ വിജയ് ചെന്നൈയിലേക്ക് മടങ്ങി. ചെന്നൈയിലെ വീട്ടിലാണ് നിലവിൽ വിജയ്. നീലാങ്കരൈയിലെ വീട്ടിൽ പൊലീസെത്തി. അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയൊരുക്കിയിട്ടുണ്ട്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നാണ് ചെന്നൈയിലേക്ക് പുറപ്പെട്ടത്.