Kottayam
മഴക്കാലപൂർവ്വ നടപടികൾ ശരിയായ നിലയിൽ നടത്താത്തതിനാൽ കരൂർ പഞ്ചായത്ത് നിവാസികൾ കടുത്ത ദുരിതത്തിൽ
മഴക്കാലപൂർവ്വ നടപടികൾ ശരിയായ നിലയിൽ നടത്താത്തതിനാൽ കരൂർ പഞ്ചായത്ത് നിവാസികൾ കടുത്ത ദുരിതത്തിൽ .
പഞ്ചായത്തിലെ റോഡുകൾക്ക് ഇരുവശവും കാട് വളർന്നതിനാൽ യാത്രക്കാർ ദുരിതത്തിലായി. നിരവധിയാത്രക്കാർ ആശ്രയിക്കുന്ന ചിറ്റാർ ആമേറ്റു പള്ളി റോഡ് ഇഴജന്തുക്കളുടെ ശല്യം മൂലം കാൽ നടയാത്രക്കാർ ബുദ്ധിമുട്ടിലാണ്. മുൻകാലങ്ങളിൽ കാടു വെട്ടിത്തെളിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു .
എന്നാൽ നാളിതുവരെ പഞ്ചായത്തിൽ നിന്ന് യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്