Kerala
കണ്ണൂരില്‍ കുരങ്ങന്മാരുടെ പരാക്രമം, വീട്ടിലെ സാധനസാമഗ്രികള്‍ നശിപ്പിച്ചു
കണ്ണൂര്‍: മോറാഴയില്‍ കുരങ്ങ് ശല്യം കാരണം പൊറുതിമുട്ടി നാട്ടുകാര്‍. കാനൂല് ഉടുപ്പ പ്രദേശത്താണ് കുരങ്ങുകള്‍ കൂട്ടമായി എത്തി അക്രമം നടത്തുന്നത്.
കഴിഞ്ഞ ദിവസം ഉടുപ്പ പ്രദേശത്തെ ഒരു പെയിന്റിങ് തൊഴിലാളിയുടെ വീട്ടിനകത്ത് കയറിയ കുരങ്ങന് വീട്ടിലെ ഉപകരണങ്ങളും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും അടക്കം സര്‍വ്വതും നശിപ്പിച്ചു. സമീപത്തെ മറ്റ് വീടുകളിലും സമാനമായ സംഭവം ഉണ്ടായി.