Kerala

കണ്ണൂർ കൈതപ്രത്തെ ഓട്ടോ ഡ്രൈവർ കെ കെ രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി സന്തോഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Posted on

കണ്ണൂർ കൈതപ്രത്തെ ഓട്ടോ ഡ്രൈവർ കെ കെ രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി സന്തോഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാധാകൃഷ്ണൻറെ ഭാര്യയും കേസിലെ പ്രതിയുമായിരുന്ന മിനി നമ്പ്യാരുടെ വീടിനു സമീപത്തെ റബർ തോട്ടത്തിലാണ് സന്തോഷിൻറെ മൃതദേഹം കണ്ടെത്തിയത്. മിനിയുടെ അറിവോടെയായിരുന്നു സുഹൃത്തായ സന്തോഷ് രാധാകൃഷ്ണനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

വൈകിട്ട് ഏഴു മണിയോടെയാണ് സുഹൃത്തായ മിനി നമ്പ്യാരുടെ മാതമംഗലത്തെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ സന്തോഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 2025 മാർച്ച് 20നാണ് കൈതപ്രത്ത് പുതിയതായി പണിയുന്ന വീട്ടിൽ വെച്ച് മിനി നമ്പ്യാരുടെ ഭർത്താവ് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തിയത്. മിനിയുമായി സന്തോഷ് അടുപ്പത്തിലായിരുന്നു.

ഇതിൻറെ പേരിൽ രാധാകൃഷ്ണൻ ആവർത്തിച്ചു മിനിയെ ശകാരിച്ചതായിരുന്നു പ്രകോപനം. രാധാകൃഷ്ണനെ കൊലപ്പെടുത്തുന്നതിന് മുമ്പ് എയർഗണുമായി നിൽക്കുന്ന ചിത്രം സന്തോഷ് ഫേസ് ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. വാട്സാപ് ചാറ്റും ഫോൺ കോൾ വിശദാംശങ്ങളും പരിശോധിച്ച പൊലീസ് മിനിയുടെ അറിവോടെയാണ് ഭർത്താവിനെ സന്തോഷ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയിരുന്നു. രാധാകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സന്തോഷും മിനിയും പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version