India
കന്നഡ സീരിയൽ നടിക്ക് അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും അയച്ചു, മലയാളി യുവാവ് അറസ്റ്റിൽ
തെലങ്കാന: കന്നഡ സീരിയൽ നടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ.
വൈറ്റ് ഫീൽഡിൽ താമസിക്കുന്ന നവീൻ ആണ് അറസ്റ്റിൽ ആയത്. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചു എന്നാണ് നടിയുടെ പരാതി.
നടി നേരിൽവിളിച്ച് വിലക്കിയിട്ടും സന്ദേശം അയക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ഫോട്ടോകൾ അയച്ച് അപമാനിച്ചെന്നും പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അന്നപൂർണേശ്വരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയത്.