Kerala

ടൂർ പോകാൻ മോഷണം; കാഞ്ഞിരപ്പള്ളിയിൽ മൂന്ന് പേർ പിടിയിൽ

Posted on

കോട്ടയം: വിനോദയാത്രയ്ക്കും ആഡംബരത്തിനുമായി മോഷണം നടത്തിയ സംഘത്തിലെ മൂന്നു പേരെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി കൊടുവന്താനം ഭാഗത്ത് കോട്ടേപറമ്പില്‍ വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ അജിത്ത് അനിലും (19) പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടുപേരുമാണ് പിടിയിലായത്.

മേയ് 24ന് അര്‍ധരാത്രി ആയിരുന്നു മോഷണം. ആനക്കല്ല് -പൊടിമറ്റം റോഡിലുള്ള ആന്റണി ജോസഫ് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ബംഗളൂരുവിലുള്ള ബന്ധുവിന്റെ അടുത്തേക്ക് പോയപ്പോഴായിരുന്നു മോഷണം.

മോഷണസംഘം ഒരു കാറില്‍ വീട്ടില്‍ എത്തി. മുഖംമൂടിയും പര്‍ദ്ദയും ധരിച്ച് മുന്‍ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറിയാണ് 75,000 രൂപയും മൂന്നു പവനോളം സ്വര്‍ണവും മോഷ്ടിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version