Kerala
കാലടി പുഴയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് അമ്മ
കൊച്ചി: കാലടി പുഴയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ രംഗത്ത്.
മകളുടേത് കൊലപാതകമാണെന്നും അവള്‍ ആത്മഹത്യ ചെയ്യില്ലെന്നും അമ്മ പറഞ്ഞു. മകളുടെ ഫോണ്‍ കാണാതായി. അതില്‍ ദുരൂഹതയുണ്ടെന്നും അമ്മ പറഞ്ഞു.
മകളുടെ ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നും അമ്മ പറഞ്ഞു. മകള്‍ പുഴയില്‍ വീണ സമയത്ത് ഒരാള്‍ ഓടിമറയുന്നത് കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
അമ്മയുടെ പരാതി ലഭിച്ചെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.