Kerala
ജോസ് കെ മാണി കടുത്തുരുത്തിൽ മത്സരിക്കുമെന്നും മത്സരിക്കില്ലെന്നും പറയാൻ കഴിയില്ല; ഏത് മണ്ഡലമായാലും ആദ്യ പരിഗണന പാർട്ടി ചെയർമാൻ; കടുത്തുരുത്തി സീറ്റിൽ കഴിഞ്ഞ പ്രാവശ്യം മത്സരിച്ച സ്റ്റീഫൻ ജോർജ് പറയുന്നു..
കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പാലാ വിട്ട് കടുത്തുരുത്തിൽ മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത തള്ളാതെ കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്.
ജോസ് കെ മാണി കടുത്തുരുത്തിൽ മത്സരിക്കുമെന്നും മത്സരിക്കില്ലെന്നും പറയാൻ കഴിയില്ല എന്നായിരുന്നു സ്റ്റീഫൻ ജോർജിൻ്റെ പ്രതികരണം. ചിലപ്പോൾ പാലായിൽ, ചിലപ്പോൾ കടുത്തുരുത്തിയിൽ ആയിരിക്കും മത്സരിക്കുകയെന്നും സ്റ്റീഫൻ ജോർജ് കൂട്ടിച്ചേർത്തു.
ജോസ് കെ മാണി പാർട്ടിയുടെ ചെയർമാനാണെന്നും അദ്ദേഹത്തിനാണ് ആദ്യ പരിഗണനയെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. ചർച്ചയുടെ ആവശ്യമേ ഇല്ല എന്നും സ്റ്റീഫൻ വ്യക്തമാക്കി.
2021 കേരള കോൺഗ്രസ് എമ്മിൻ്റെ സ്ഥാനാർത്ഥിയായി കടുത്തുരുത്തിയിൽ മത്സരിച്ചത് സ്റ്റീഫൻ ജോർജ് ആയിരുന്നു.