Kerala

കടനാട് കുട്ടവഞ്ചി ജലോത്സവം 2026, ജനുവരി 14 മുതൽ, മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും

Posted on

കോട്ടയം ; പാലാ കടനാട് പള്ളിപെരുന്നാളിനോട് അനുബന്ധിച്ച് ഇത്തവണയും കുട്ടവഞ്ചി സവാരിയൊരുക്കി സംഘാടകർ.പ്രകൃതിഭംഗി കനിഞ്ഞുകിട്ടിയ കടനാട് പള്ളിക്കു അഭിമുഖമുളള ചെക്കുഡാമിൽ, വിനോദത്തിന് പുത്തൻ ആശയവുമായി കഴിഞ്ഞ വർഷം കടനാട് പഞ്ചായത്തിൻ്റെ അനുമതിയോടെ കൈതക്കൽ പൂതക്കുഴി കുടിവെള്ളപദ്ധതിയുടെയും കടനാട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെയും നേതൃത്വത്തിൽ കടനാട് പള്ളിപെരുന്നാളിനോട് അനുബന്ധിച്ച് ജനുവരി 15 മുതൽ 20 വരെ കടനാട് ചെക്കുഡാമിൽ കുട്ടവഞ്ചി, വള്ളം സവാരി സംഘടിപ്പിച്ചിരുന്നു.

ഒരു സ്ഥലത്ത് ഒരേ സമയത്ത് കുട്ടവഞ്ചിയും വള്ളസവാരിയും നടത്തുവാനുള്ള അപൂർവ അവസരമായിരുന്നു ഒരുക്കിയിരിക്കുന്നത്.ആയിരക്കണിക്ക് ജനങ്ങൾ പങ്കെടുത്ത പെരുന്നാൾ ആഘോഷവും കുട്ടവഞ്ചി സവാരിയും ഈ വർഷം പൂർവ്വാധികം ഭംഗിയോടെ മികച്ച സുരക്ഷാ സംവിധാനങ്ങളോടെ നടത്തപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു.പെരുന്നാളിനോട് അനുബന്ധിച്ച് ഈ വർഷം ജനുവരി 14 ന് കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ പാലാ എംഎൽഎ മാണി സി കാപ്പൻ മുഖ്യ അതിഥിയായി പങ്കെടുക്കുമെന്നും സംഘാടക സമിതി പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി,പഞ്ചായത്ത് മെമ്പർ ഉഷാ രാജു,സിബി അഴകൻപറമ്പിൽ,ടോണി അഴകൻ പറമ്പിൽ,ബിനു വള്ളോംപുരയിടം,ടോമി അരീപ്പറമ്പിൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version