Kerala
പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളി
കൊച്ചി: ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളി പെരുന്നാളിന്റെ വെടിക്കെട്ട് ഉപേക്ഷിച്ചു. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചത്താലത്തിലാണ് തീരുമാനം.
വെടിക്കെട്ട് ഉപേക്ഷിക്കാനുള്ള മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് കടമറ്റം പള്ളിയിലെ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഉപേക്ഷിച്ചത്.
ആഘോഷങ്ങള്‍ ലഭിതമാക്കി, പരിശുദ്ധ ബാവാ തിരുമേനി ആഹ്വാനം ചെയ്ത പ്രകാരം സ്നേഹ ചലഞ്ചിലൂടെ, വെടിക്കെട്ടിന് പകരം ഒരു സ്നേഹഭവനം നിര്‍മിച്ച് നല്കാന് ഇടവക മാനേജിങ് കമ്മിറ്റിയും പെരുന്നാള്‍ കമ്മിറ്റിയും തീരുമാനിച്ചതായും ഇടവക അധികൃതര്‍ അറിയിച്ചു. മെയ് ആറ്, ഏഴ് തീയതികളിലാണ് കടമറ്റം പള്ളിയിലെ പ്രധാന പെരുന്നാള്‍.