Kerala
പ്രതിപക്ഷ നേതാവ് മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി സുരേന്ദ്രൻ
ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ MLA. മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്ന ആളായി പ്രതിപക്ഷ നേതാവ് മാറി.
തനിക്കെതിരെ ഒരു തെളിവും കോടതിയിൽ ഹാജരാക്കാൻ ഇതുവരെ വി ഡി സതീശന് സാധിച്ചിട്ടില്ല. മുൻപും പലരും ഈ കസേരയിൽ ഇരുന്നിട്ടുണ്ട്, ഇത്രയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ആളെ കണ്ടിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.