Kerala

എനിക്ക് എന്‍റെ വഴി; കെ.സി വേണുഗോപാലിനോട് ഗുഡ് ബൈ പറഞ്ഞ് സുധാകരൻ

Posted on

ഡൽഹി: കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിൽ കെ.സുധാകരൻ കടുത്ത അതൃപ്തിയിൽ. കെ.സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് ഗുഡ് ബൈ പറഞ്ഞു.

എനിക്ക് എന്‍റെ വഴിയെന്നും സുധാകരൻ കെ.സിയെ അറിയിച്ചു. ഇന്ന് പന്ത്രണ്ട് മണിക്ക് സുധാകരൻ മാധ്യമങ്ങളെ കാണും. സുധാകരൻ ഇന്ന് ഡൽഹിയിൽ നിന്ന് മടങ്ങും.

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കടുത്ത അവഗണനയാണ് നേരിട്ടതെന്നാണ് സുധാകരൻ അനുയായികളുടെ വിലയിരുത്തൽ. കണ്ണൂരിൽ തുടരുമെങ്കിലും പ്രചരണ രംഗത്ത് സജീവമായേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version