Kerala
കെ സുധാകരൻ ഡൽഹിയിലേക്കില്ല; കാരണം…
കോഴിക്കോട്: സീറ്റ് ചർച്ചകൾക്കായി കോൺഗ്രസ് നേതാവ് കെ സുധാകരൻ ഡൽഹിയിലേക്കില്ല.
കണ്ണൂരിലെ സീറ്റുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾക്കിടെ കെ സുധാകരനെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
രാഹുൽ വിളിച്ചുവെന്ന റിപ്പോർട്ട് കെ സുധാകരനും തള്ളിയിട്ടുണ്ട്. തീരുമാനിക്കാത്ത ചർച്ചയ്ക്കായി ഡൽഹിയിലേക്ക് പോകേണ്ട എന്ന നിലപാടിലാണ് സുധാകരൻ.