Kerala
കണ്ണൂർ സീറ്റ് വിവാദം; സുധാകരനെ ഫോണില്‍ വിളിച്ച് രാഹുല്‍ ഗാന്ധി
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരവെ കെ സുധാകരനെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കെ സുധാകരനെ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് സംസാരിച്ചതായാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ വെച്ച് നേരിട്ട് ചര്‍ച്ച നടത്താനായി തീരുമാനമായിട്ടുണ്ട്. അതിനുശേഷമേ സുധാകരന് മാധ്യമങ്ങളോട് നേരിട്ട് പ്രതികരിക്കുകയുള്ളു എന്നാണ് വിവരം.
ചര്‍ച്ചയില്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാകണം എന്ന ആവശ്യം സുധാകരന് രാഹുല്‍ ഗാന്ധിയ്ക്ക് മുന്പില് ശക്തമായി അവതരിപ്പിക്കുമെന്നും ഇതിന് അനുകൂലമായ തീരുമാനമുണ്ടാകും എന്നുമാണ് സുധാകരനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, സുധാകരന് സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ തന്നെ അനുനയിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം കരുതുന്നുണ്ട്.