Kerala

കണ്ണൂരിൽ മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരനെ പിന്തുണച്ച് പോസ്റ്റ‍ർ

Posted on

കണ്ണൂർ : കണ്ണൂരിൽ മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരനെ പിന്തുണച്ച് പോസ്റ്റ‍ർ. കെ സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് പോസ്റ്റ‍റിൽ പറയുന്നത്. കെപിസിസി ഓഫീസിന് മുന്നിലാണ് സുധാകരൻ അനുകൂലികളുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സുധാകരനെ മത്സരിപ്പിക്കുന്നതിൽ പാർട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

നേരത്തെയും കെ സുധാകരനെ പിന്തുണച്ച് കണ്ണൂർ നഗരത്തിൽ വ്യാപക ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘കെ സുധാകരൻ തുടരും’ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ടത്. കെ സുധാകരന്റെ നിയമസഭ സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version