Politics
DYFI പരിപാടിക്ക് ശശി തരൂർ പങ്കെടുക്കില്ല; നിർദേശം നൽകി കെ സുധാകരൻ
ശശി തരൂർ വിവാദത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടി തീരുമാനത്തോടെ പ്രശ്നം അവസാനിച്ചുവെന്നും വലിയ ദ്രോഹമൊന്നും ശശി തരൂർ പറഞ്ഞിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. ചിലർ അതിനെ വ്യാഖ്യാനിച്ച് വലുതാക്കി. നേതാക്കളുടെ പ്രതികരണം അവരുടെ സ്വഭാവം അനുസരിച്ചാണെന്ന് കെ സുധാകരൻ പറഞ്ഞു.
വ്യാവസായിക വളർച്ചയിൽ ശശി തരൂരിന്റെ പ്രസ്താവന പൂർണ അർത്ഥത്തിൽ അല്ല. ചില അർദ്ധ സത്യങ്ങൾ ഉണ്ടെന്ന മട്ടിൽ ആയിരുന്നു പ്രസ്താവന. കോൺഗ്രസ് നേതൃത്വം എന്ന നിലയിൽ അദേഹം പറയാൻ പാടില്ലായിരുന്നു. പറഞ്ഞെന്നു കരുതി തൂക്കിക്കൊല്ലാൻ കഴിയില്ലല്ലോ എന്ന് കെ സുധാകരൻ പറഞ്ഞു.
ഡിവൈഎഫ്ഐ പരിപാടിക്ക് ശശി തരൂർ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.