Kerala
കെ സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ CPIM; തൃശ്ശൂർ ജില്ലാ സെക്രട്ടറി കൂടിക്കാഴ്ച നടത്തുന്നു
തുടർഭരണത്തിനെതിരെ നിലപാടെടുത്ത കവി കെ സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഐഎം. സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തുന്നു.
സച്ചിദാനന്ദന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച. തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഇന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. സച്ചിദാനന്ദനെ പിന്തുണച്ചും എതിർത്തും ഇന്നും രാഷ്ട്രീയ-സാഹിത്യലോകത്ത് പ്രതികരണങ്ങളുണ്ടായി.