Kerala

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞ കണക്കില്‍ പ്രശ്‌നമുണ്ടെന്ന് മന്ത്രി കെ രാജന്‍

Posted on

മുണ്ടക്കൈ: മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വീട് നിര്‍മിച്ചു നല്‍കാന്‍ പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞ കണക്കില്‍ പ്രശ്‌നമുണ്ടെന്ന് റെവന്യു മന്ത്രി കെ രാജന്‍.

കെപിസിസിക്ക് എത്ര തുക കിട്ടിയെന്ന് വ്യക്തമാക്കേണ്ടത് അവര്‍ തന്നെയാണ്. ലഭിച്ച പണം മുഴുവന്‍ ഭൂമി വാങ്ങാന്‍ ചെലവഴിച്ചു എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ എന്ത് അടിസ്ഥാനത്തിലാണ് ചെറിയ കാലയളവിനുള്ളില്‍ വീടുണ്ടാക്കി കൈമാറുമെന്ന് പറഞ്ഞതെന്ന് കെ രാജന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വയനാട് ഫണ്ട് വിവരങ്ങള്‍ പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version