Kerala
ഭരണഘടനയെ മാനിക്കാത്ത ഗവർണറെ ഞങ്ങളും മാനിക്കില്ല; മന്ത്രി കെ രാജൻ
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ റവന്യൂ മന്ത്രി കെ രാജൻ. ഭരണഘടനയെ മാനിക്കാത്ത ഗവർണറെ തങ്ങളും മാനിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
മതചിഹ്നങ്ങളെ ഔദ്യോഗിക ചിഹ്നങ്ങളാക്കാനാണ് ശ്രമം. അത്തരക്കാർക്കെതിരെ വലിയ പോരാട്ടം നടത്തിയ മണ്ണാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ചീഫ് ജസ്റ്റിസിൻ്റെ സത്യപ്രതിജ്ഞ ഭാരതാംബക്ക് മുമ്പിൽ വേണമെന്ന് വാശിപിടിക്കാൻ ഗവർണർക്ക് കഴിയുമോയെന്നും മന്ത്രി ചോദിച്ചു.
ഭാരതാംബയിൽ ഗവർണർ ഉറച്ച് നിന്നാൽ സർക്കാരിന് ചില നിലപാടുകൾ സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.