Kerala
വയനാട്ടിൽ കോൺഗ്രസ് നിർമ്മിക്കുന്നത് ചോരാത്ത കെട്ടിടമെന്ന് കെ മുരളീധരൻ
വയനാട്ടിൽ കോൺഗ്രസ് നിർമ്മിക്കുന്നത് ചോരാത്ത കെട്ടിടമെന്ന് കെ മുരളീധരൻ. സ്ഥലം രജിസ്റ്റർ ചെയ്ത് വാങ്ങിയിട്ടുണ്ട്. ഉടൻ വീടുപണി തുടങ്ങും.
100 വീടെന്ന വാഗ്ദാനം തങ്ങൾ പാലിക്കും. സർക്കാർ വീടുകളുടെ പണി പൂർത്തിയായിട്ടില്ല. ഉദ്ഘാടനം എന്നുകേട്ടപ്പോൾ അത്ഭുതപ്പെട്ടു. നിർമാണം ഒന്നും നടന്നിരുന്നില്ല.
ഉദ്ഘാടനം അല്ല, രേഖ കൈമാറൽ നടത്തി എന്നാണ് ഇപ്പോൾ പറയുന്നത്. ആളെ പറ്റിക്കൽ പരിപാടിയാണിത്. ഏറ്റവും കൂടുതൽ പറ്റിച്ച ആൾ ആരെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. അത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും കെ മുരളീധരൻ വിമർശിച്ചു.