Kerala
നിയമസഭയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ പിണറായി സര്‍ക്കാരിന്റെ ഐശ്വര്യമായി മാറരുത്; കെ മുരളീധരന്‍
നിയമസഭയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ പിണറായി സര്‍ക്കാരിന്റെ ഐശ്വര്യമായി മാറരുത് എന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി സഭയില്‍ എത്തരുത്. വായില്ലാകുന്നിലപ്പനായി സഭയില്‍ ഇരുന്നിട്ട് എന്തുകാര്യമെന്നും കെ മുരളീധരന്‍ ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വന്നതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ, അദ്ദേഹം ഇനി സഭയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. കാരണം, വന്നാല്‍ അറ്റന്‍ഷന്‍ അതിലേക്ക് പോകും. പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന സമയമാണ്.
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തണോ എന്ന് അദ്ദേഹം തീരുമാനിക്കുക. പിണറായി സര്‍ക്കാരിന്റെ ഒരുപാട് മര്‍ദനങ്ങള്‍ ഏറ്റ ആളാണല്ലോ അദ്ദേഹം. അങ്ങനെയുള്ള വ്യക്തി തന്നെ പിണറായി സര്‍ക്കാരിന്റെ ഒരു ഐശ്യര്യമായി മാറരുത് – അദ്ദേഹം വ്യക്തമാക്കി