Kerala
കെ.ജെ ഷൈനെ അധിക്ഷേപിച്ച കേസ്; കെ. എം ഷാജഹാന് ജാമ്യം
സിപിഐഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ അധിക്ഷേപ കേസിൽ യൂട്യൂബർ കെഎം ഷാജഹാന് ജാമ്യം.
എറണാകുളം സിജെഎം കോടതിയാണ് കെഎം ഷാജഹാന് ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
ഷാജഹാനെതിരെ കേസെടുത്ത് മൂന്ന് മണിക്കൂറിൽ അറസ്റ്റുണ്ടായെന്നും ചെങ്ങമനാട് എസ്ഐക്ക് ആരാണ് അറസ്റ്റ് ചെയ്യാൻ അധികാരം നൽകിയതെന്നും കോടതി ചോദിച്ചു.റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ലൈംഗികചുവയുള്ള ഏതെങ്കിലും വാക്ക് ഉണ്ടോയെന്നും കോടതി ചോദിച്ചു.
കേസിന് ആസ്പദമായ വീഡിയോയിൽ കെ ജെ ഷൈനിനോടുള്ള ചോദ്യങ്ങളല്ലെ ഉള്ളതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.