Kerala

നിഷ മത്സരിക്കുമെന്ന വാർത്ത നിഷേധിച്ച് നിഷേധിച്ച് മടുത്തു: ജോസ് കെ മാണി

Posted on

കോട്ടയം: നിഷ ജോസ് കെ മാണി കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് പാർട്ടി ചെയർമാൻ ജോസ് കെ മാണി. അങ്ങനെ പറയുന്നത് ഒരു രോഗമാണെന്ന് തോന്നുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പും പാർലമെന്റ് തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പുമെല്ലാം വരുമ്പോൾ നിഷ മത്സരിക്കാൻ പോകുന്നുവെന്ന് പറഞ്ഞുകേൾക്കാം. ഇത് ഒരു രോഗത്തിന്റെ ഭാഗമാണ്. നിഷേധിച്ച് തനിക്ക് മടുത്തു. ഇനി നിഷേധിക്കാൻ ആരോഗ്യമില്ല. ഇത് ചിലർ മനഃപ്പൂർവ്വം പ്രചരിപ്പിക്കുന്നതായാണ് തോന്നുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version