Kerala
ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, രണ്ട് മരണം
ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ്, ഭാര്യ റീന എന്നിവർ മരിച്ചു.
നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ എബ്രഹാമിനെ ഗുരുതര പരുക്കുകളോടെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിമ്പ്യൻ കെ.എം ബീനാ മോളുടെ സഹോദരിയാണ് മരിച്ച റീന.
മറ്റ് രണ്ട് പേർക്കും അപകടത്തിൽ സാരമായി പരുക്കേറ്റിരുന്നു. റീനയും ബോസും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ അടിമാലി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൻ്റെ ശബ്ദം കേട്ട നാട്ടുകാരും ഇവർ അറിയിച്ചത് അനുസരിച്ചെത്തിയ പൊലീസും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.