Kerala
വയനാട്ടിൽ കോൺഗ്രസിന് വിമതനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍
വയനാട് ജില്ലാ പഞ്ചയത്തിലേക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍.
ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന ജഷീര്‍ ഇത്തവണ ജില്ലാ പഞ്ചായത്തിലേക്കാണ് സീറ്റ് ചോദിച്ചത്. പുതിയ ഡിവിഷനായ തോമാട്ടുചാല്‍ ഡിവിഷനാണ് മത്സരിക്കാനായി ജഷീര്‍ ചോദിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഇത് അംഗീകരിച്ചില്ല. വി.എന്‍.ശശീന്ദ്രനെ സ്ഥാനാര്‍ത്ഥി ആയി പ്രഖ്യാപിച്ചു.
ഇതോടെ തോമാട്ടുചാല്‍ ഡിവിഷനില്‍ വിമതനായി മത്സരിക്കുമെന്ന് ജഷീര്‍ പള്ളിവയല്‍ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
ജഷീറിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. നേരത്തെ മീനങ്ങാടി സീറ്റ് നല്‍കാം എന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും ജഷീര്‍ ഇത് അംഗീകരിച്ചില്ല