Kerala
നാഥനില്ലാ കളരിയല്ലേ യൂത്ത് കോൺഗ്രസ്, ഒന്നുകിൽ പിരിച്ചുവിടുക അല്ലെങ്കിൽ ഉടൻ അധ്യക്ഷനെ പ്രഖ്യാപിക്കുക:ജഷീർ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ അമര്‍ഷം പരസ്യമാക്കി സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പളളിവയല്‍.
അധ്യക്ഷനെ തീരുമാനിക്കുക അല്ലെങ്കില്‍ പിരിച്ചുവിടുക എന്നാണ് ജഷീര്‍ പളളിവയല്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് വിമര്‍ശനം.
സാമൂഹ്യമാധ്യമത്തിലൂടെയാണ് ജഷീറിന്റെ വിമര്‍ശനം. ‘നാഥനില്ലാ കളരിയല്ലേ നമ്മുടെ സുജിത്തിന്റെ യൂത്ത് കോണ്‍ഗ്രസ്. ഒന്നില്ലേ പിരിച്ചുവിടുക. അല്ലേ ഉടനെ പ്രഖ്യാപിക്കുക’: ജഷീര്‍ പളളിവയല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ എം അഭിജിത്, അബിന്‍ വര്‍ക്കി, ബിനു ചുളളിയില്‍, ഒജെ ജനീഷ് തുടങ്ങിയവരുടെ പേരുകളാണ് നേതൃത്വത്തിനുളളില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്.
ഒരു വനിതയെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവന്നത് നാണക്കേട് പരിഹരിക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുളളില്‍ സജീവമാണ്.