Kerala

മുന്‍ ഡിജിപി ജേക്കബ് തോമസ് സജീവ RSS പ്രവര്‍ത്തകനാകുന്നു

Posted on

തിരുവനന്തപുരം: സംസ്ഥാന മുന്‍ ഡിജിപി ജേക്കബ് തോമസ് മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനാകുന്നു. വിജയദശമി ദിനത്തില്‍ കൊച്ചിയില്‍ നടക്കുന്ന പദ സഞ്ചലനത്തില്‍ ജേക്കബ് തോമസ് പങ്കെടുക്കും.

സേവനത്തിന് കൂടുതല്‍ നല്ലത് ആര്‍എസ്എസ് ആണെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. വാര്‍ത്താചാനലിന് നല്‍കിയ പ്രതികരണത്തിലാണ് ആര്‍എസ്എസ് പ്രവേശനം സംബന്ധിച്ച നിലപാട് മുന്‍ ഡിജിപി വ്യക്തമാക്കുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ സുപ്രധാന തസ്തിക വഹിച്ചിരുന്ന ജേക്കബ് തോമസ് വിവിധ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞിരുന്നു.

തുടര്‍ന്ന് അച്ചക്കടനടപടിയുടെ പേരില്‍ രണ്ടു വര്‍ഷം പുറത്തുനിന്ന ജേക്കബ് തോമസ് നിയമപോരാട്ടത്തിനൊടുവിലാണ് സര്‍വീസില്‍ തിരികെയെത്തുകയും ചെയ്തു. ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ പദവിയെന്ന അപ്രധാനചുമതലയാണ് സര്‍ക്കാര്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version