Kerala
യൂത്ത് കോൺഗ്രസ് പദയാത്ര 18 ന് ഈരാറ്റുപേട്ടയിൽ :സി. പി ഐ (എം) കോട്ടയായ തൃക്കരിപ്പൂരിൽ വൻ വിജയം നേടിയ പ്രഗത്ഭ വാഗ്മി സന്ദീപ് വാര്യർ ഈരാറ്റുപേട്ടയിൽ പ്രസംഗിക്കും
ഈരാറ്റുപേട്ട.ഭരണഘടനയാണ് കാവൽ… സമത്വമാണ് രാഷ്ട്രീയം… ലഹരിയാണ് ശത്രു…” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്, ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ അഡ്വ. ഒ.ജെ ജനീഷ് നയിക്കുന്ന പദയാത്ര 18, ബുധനാഴ്ച വൈകുന്നേരം 4.00 ന് പനയ്ക്കപ്പാലത്ത് നിന്നും ആരംഭിച്ച് 5 മണിയോടു കൂടി ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ എത്തി ചേരുകയാണ്.
മുട്ടം ജംഗ്ഷനിൽ ചേരുന്ന സമാപന സമ്മേളനം മൂവാറ്റുപുഴ എം.എൽ എ യും പ്രമുഖ വാഗ്മിയുമായ ഡോ. മാത്യു കുഴൽ നാടൻ ഉദ്ഘാടനം ചെയ്യും.
സി. പി എം കോട്ടയായ തൃക്കരിപ്പൂരിൽ വൻ വിജയം നേടിയ പ്രഗത്ഭ വാഗ്മി സന്ദീപ് വാര്യർ മുഖ്യ പ്രഭാഷണം നടത്തും.
കോട്ടയം ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഗൗരി ശങ്കർ ,ആൻ്റോ ആൻ്റണി എം.പി ,എം ജെ സെബാസ്റ്റ്യൻ എം എൽ എ ,ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ ,ജോസഫ് വാഴക്കൻ ,അഡ്വ.പി എ സലീം ,ചിൻ്റു കുര്യൻ ജോയി തുടങ്ങിയവർ സംസാരിക്കുംഒമ്പത് നിയോജക മണ്ഡലങ്ങളിൽ നിന്നുമായി അയ്യായിരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്ന
പദയാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ,സ്വാഗത സംഘം രൂപീകരിച്ചതായും ,മണ്ഡല വാർഡ് തല സമ്മേളനം നടന്നു വരുന്നതായും ,പത്ര സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ഷിയാസ് മുഹമ്മദ് ,യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. റെമിൻ രാജ് ഡി.സി സി. ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇല്യാസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.