Kerala

രോഗിയെ കയറ്റിയ ശേഷം ആംബുലൻസ് തടഞ്ഞിട്ടില്ല’;രോഗി മരിച്ചെന്ന ആരോപണത്തിൽ യൂത്ത് കോൺഗ്രസ്

Posted on

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞ് രോഗി മരിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ്.

രോഗിയെ കയറ്റിയ ശേഷം ആംബുലന്‍സ് തടഞ്ഞിട്ടില്ലെന്ന് വിനോദ് പറഞ്ഞു. തങ്ങള്‍ തന്നെയാണ് രോഗിയെ ഈ ആംബുലന്‍സില്‍ കയറ്റിവിട്ടതെന്ന് വിനോദ്  പറഞ്ഞു.

‘രോഗി വന്നതിന് ശേഷം ആറ് മിനിറ്റ് മാത്രമേ പുറപ്പെടാന്‍ എടുത്തുള്ളു. സംഭവത്തില്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. മരിച്ച ബിനുവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കേസിനെ നിയമപരമായി നേരിടും’, വിനോദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version