India

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍. കരയാക്രമണത്തിന് മുതിര്‍ന്നാല്‍ അമേരിക്കന്‍ സൈനികരുടെ കൊലക്കളമായി ഇറാന്‍ മാറുമെന്നാണ് മുന്നറിയിപ്പ്

Posted on

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍. കരയാക്രമണത്തിന് മുതിര്‍ന്നാല്‍ അമേരിക്കന്‍ സൈനികരുടെ കൊലക്കളമായി ഇറാന്‍ മാറുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമേഷ്യയിലുള്ള അമേരിക്കന്‍ പടക്കപ്പലുകള്‍ക്കു നേരെ വിനാശകരമായ ആക്രമണങ്ങള്‍ നടത്തുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ഇറാനെതിരായ യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. യുദ്ധത്തിലൂടെയോ നയതന്ത്ര കരാറിലൂടെയോ ആയിരിക്കും ഇതെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനുമായി സമാധാന കരാറിലെത്താന്‍ തിടുക്കമില്ലെന്നും ചര്‍ച്ചകള്‍ തുടരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. നെതന്യാഹുവുമായി ശനിയാഴ്ച ഇറാന്‍ വിഷയം ചര്‍ച്ച ചെയതതായി ട്രംപ് സ്ഥിരീകരിച്ചു.

നാളെ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ യുദ്ധം പുനരാരംഭിക്കാന്‍ നെതന്യാഹു യുഎസ് പ്രസിഡന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് ഉദ്ധരിച്ച് ഇസ്രായേലിന്റെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version