India

തിരിച്ചടിച്ച് ഇറാൻ: അമേരിക്കൻ പടക്കപ്പലുകളിലേക്ക് ഡ്രോൺ ആക്രമണം

Posted on

അമേരിക്കൻ പടക്കപ്പലുകളിലേക്ക് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ. ഇറാനിയൻ ചരക്കുകപ്പൽ പിടിച്ചെടുത്തതിന് മറുപടിയായാണ് ആക്രമണമെന്ന് ഇറാന്റെ അർദ്ധ സർക്കാർ വാർത്താ ഏജൻസി തസ്നിം.

ആക്രമണത്തിൻ്റെ തോതോ എത്ര ഡ്രോണുകൾ ഉപയോഗിച്ചെന്നോ അതുണ്ടാക്കിയ ആഘാതമോ വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ ഇല്ല. ആക്രമണം നടന്നതായി അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.

കപ്പൽ പിടിച്ചെടുത്ത അമേരിക്കയുടെ നടപടി കടൽക്കൊള്ളയെന്ന് ഇറാൻ സൈന്യം. കപ്പൽ ആക്രമണത്തിനെതിരെ ഉടനടി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. തൗസ്‌ക എന്ന ഇറാനിയൻ കപ്പലാണ് യു എസ് നേവിയുടെ കസ്റ്റഡിയിലെടുത്തത്.

ചൈനയിൽ നിന്നും ഇറാനിലേക്ക് വരികയായിരുന്നു കപ്പലിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു. യു എസ് നാവിക സേനയുടെ മുന്നറിയിപ്പ് കപ്പൽ അവഗണിച്ചെന്ന് ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version