India

ഇറാനിൽ രണ്ടിടങ്ങളിൽ സ്ഫോടനം: അഞ്ച് മരണം

Posted on

ഇറാനിലെ രണ്ട് നഗരങ്ങളിലായി ശനിയാഴ്ചയുണ്ടായ ശക്തമായ സ്‌ഫോടനങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെടുകയും പതിനാലോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ നഗരമായ അഹ്‌വാസിലെ ജനവാസ കേന്ദ്രത്തിലുണ്ടായ വാതക സ്‌ഫോടനത്തിൽ നാല് പേർ മരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ തെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

സമാനമായ രീതിയിൽ ദക്ഷിണ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലുണ്ടായ മറ്റൊരു സ്‌ഫോടനത്തിൽ ഒരു കുട്ടിയുൾപ്പെടെ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബന്ദർ അബ്ബാസിലെ സ്‌ഫോടനത്തിൽ എട്ടുനില കെട്ടിടത്തിന്റെ മൂന്ന് നിലകൾ പൂർണ്ണമായും തകരുകയും സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും കടകൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version